തക്കാളി കുറുമ തയ്യാറാക്കിയാലോ

TomatoKuruma

ചേരുവകൾ:

എണ്ണ: ഒരു ടേബിൾസ്പൂൺ
കടുക്: ഒരു ടേബിൾസ്പൂൺ
ഉഴുന്ന് പരിപ്പ്: ഒരു ടേബിൾസ്പൂൺ
കറിവേപ്പില
വലിയുള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക്: ഒന്ന്
തക്കാളി: മൂന്നെണ്ണം
ഉപ്പ്: ആവശ്യത്തിന്
പഞ്ചസാര: ഒരു ടീസ്പൂൺ
മുളകുപൊടി: ഒരു ടീസ്പൂൺ
ഗരംമസാല: ഒരു ടീസ്പൂൺ
മഞ്ഞൾപൊടി: ഒരു ടീസ്പൂൺ

അരപ്പിന്

തേങ്ങ ചിരകിയത്: അരക്കപ്പ്
കശകശ: ഒരു ടേബിൾസ്പൂൺ
പട്ട: മൂന്ന് കഷ്ണം

തക്കാളി കുറുമ  തയ്യാറാക്കുന്നവിധം:

അരയ്ക്കാനുള്ള ചേരുവകൾ നന്നായി മിക്‌സ് ചെയ്ത് അരച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ കടുകു പൊട്ടിക്കുക. ശേഷം ഉഴുന്നും കറിവേപ്പിലയും ചേർത്ത് ഇളക്കുക. അതിലേക്ക് ഉള്ളിയും പച്ചമുളകും ഉപ്പും മഞ്ഞളും ചേർത്ത് മിക്‌സ് ചെയ്യുക. അല്പനേരം കുക്ക് ചെയ്തശേഷം തക്കാളി ചേർക്കും. തക്കാളി വേവുന്നതുവരെ ഇളക്കുക. അതിലേക്ക് പഞ്ചസാരയും മറ്റു പൊടികളും ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളവും ചേർത്ത് തിളപ്പിക്കുക. ചൂടോടെ വിളമ്പാം.

Tags