പ്രാതലിനൊപ്പം കൂട്ടാൻ ഈ വിഭവം തയ്യാറാക്കി നോക്കു

stylevegetablestew
stylevegetablestew

ചേരുവകൾ

ഉരുളക്കിഴങ്ങ് - 2

സവാള - 2

പച്ചമുളക് - 3

ക്യാരറ്റ് - 1

ഗ്രീൻപീസ് - അര കപ്പ്

കുരുമുളക് - അര ടീ സ്പൂൺ

എണ്ണ - ഒരു ടേബിൾസ്പൂൺ

തേങ്ങാപ്പാൽ - ഒരു കപ്പ് (രണ്ടാം പാൽ )

ഒന്നാം പാൽ - അര കപ്പ്

കറുവാപട്ട - ഒരു ചെറുത്

ഗ്രാമ്പൂ - 2

ഇഞ്ചി - ഒരു ചെറിയ കഷണം

വെളുത്തുള്ളി - 1 അല്ലി

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

 സ്റ്റൈൽ വെജിറ്റബിൾ സ്റ്റൂ  പാചകരീതി

ഉള്ളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇവ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. പച്ചമുളക് രണ്ടായി മുറിച്ചെടുക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കണം. ഒരു പാൻ ചൂടാക്കിയശേഷം അതിൽ എണ്ണ ചൂടാക്കി അതിലേയ്ക്ക് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് വഴറ്റിയെടുക്കണം.

ശേഷം അതിലേയ്ക്ക് സവാളയും ഉരുളകിഴങ്ങും ഇട്ടശേഷം നന്നായി വഴറ്റിയെടുക്കണം. അതിലേയ്ക്ക് പൊടിക്കാത്ത കുരുമുളക് ചേർക്കുക. കൂടെ ക്യാരറ്റും ചേർത്തിളക്കുക. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്തുകൊടുക്കണം. ശേഷം അടച്ചു വേവിക്കണം. ഗ്രീൻപീസ് ഇഷ്ടമുള്ളവർക്ക് അതും ചേർത്തുകൊടുക്കാം.

കഷണങ്ങൾ നന്നായി വെന്തുകഴിയുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്തു കൊടുക്കണം. ഇത് തിളച്ചു തുടങ്ങുമ്പോൾ തന്നെ തീ അണയ്ക്കണം. കറിവേപ്പിലയും ഉപ്പും ചേർത്തുകൊടുക്കാം. വെജി ടേബിൾ സ്റ്റൂ റെഡി.

Tags