ഇന്നത്തെ ചായക്കടി മുട്ട മറിച്ചത് ആയാലോ
Jun 18, 2024, 14:30 IST
ചേരുവകൾ
മുട്ട- നാലെണ്ണം
ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂൺ
നെയ് -മൂന്ന് ടീസ്പൂൺ
അണ്ടിപ്പരിപ്പ്- ആറെണ്ണം
കിസ്മിസ് (ഉണക്കമുന്തിരി)- ആറെണ്ണം
പഞ്ചസാര – മൂന്നു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നാല് മുട്ടയും പൊട്ടിച്ച് പഞ്ചസാര ചേർത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക. ഏലയ്ക്കാ പൊടിയും ചേർക്കുക. മുഖ വട്ടവും അടി കട്ടിയുമുള്ള ചെറിയ ഒരു പാത്രത്തിൽ നെയ് ഒഴിച്ച് ചുറ്റിച്ച് അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിക്കുക.
അതിലേയ്ക്ക് മുട്ടക്കൂട്ട് ഒഴിയ്ക്കുക. നല്ല പാകമുള്ള മൂടി കൊണ്ട് മൂടി അതിനു മുകളിൽ ചെറിയ കനം വെയ്ക്കുക. ഗ്യാസ് ചെറിയ തീയിൽ ഇട്ട് ഏതാണ്ട് എട്ടു മിനിറ്റ് വേവിയ്ക്കുക. വാങ്ങിയതിന് ശേഷം ചൂടാറിക്കഴിഞ്ഞാൽ മുറിച്ച് പങ്കു വെയ്ക്കാം.