മലബാറുകാരുടെ സ്പെഷ്യൽ പലഹാരം തയ്യാറാക്കിയാലോ

google news
kozhiyada

ചേരുവകൾ:

1.  കോഴിയിറച്ചി നുറുക്കിയത് -250ഗ്രാം
2. സവാള -രണ്ട്
3. തേങ്ങ ചിരവിയത് -ഒന്ന്
4. പച്ചമുളക്- എട്ട്
5. ഇഞ്ചി ചെറുതായരിഞ്ഞത് -2 ടേബിൾസ്പൂൺ
6. ഗരംമസാല- 1ടീസ്പൂൺ
7. പെരുംജീരകം- 2 ടീസ്പൂൺ
8. കറിവേപ്പില -മൂന്ന് തണ്ട്
9. മുളക് പൊടി -മൂന്ന് ടീസ്പൂൺ
10. മഞ്ഞൾപൊടി -ഒന്ന്
11. ഉപ്പ് -പാകത്തിന്
12. എണ്ണ -ആവശ്യത്തിന്
13. മൈദ -300ഗ്രാം

കോഴിയട പാകം ചെയ്യുന്ന വിധം:
 
ഉപ്പും മുളകും മഞ്ഞളുമിട്ട് വേവിച്ച ഇറച്ചി മിക്‌സിയിൽ പൊടിച്ചെടുക്കുക. മൂന്ന് മുതൽ എട്ട് വരെയുള്ള ചേരുവകളും പൊടിച്ച ഇറച്ചിയും കുഴച്ച് വെക്കുക. കനം കുറച്ച് ചെറുതായരിഞ്ഞ സവാള നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് കുഴച്ച് വെച്ച ചേരുവ ചേർത്ത് നന്നായി വറുത്തെടുക്കുക. മൈദ ചപ്പാത്തി പരുവത്തിൽ കുഴക്കുക. ഇത് ഉരുളകളിക്കി് കനം കുറച്ച് പരത്തുക. ഇതിലേക്ക് ആവശ്യത്തിന് കൂട്ട് ചേർത്ത് അറ്റം ചുരുട്ടിയെടുക്കുക. എണ്ണയിൽ പൊരിച്ചെടുക്കുക.

Tags