സൂപ്പർ ടേസ്റ്റിൽ ഒരു ഡിന്നർ തയ്യാറാക്കിയാലോ

kappabiriyani

കപ്പബിരിയാണി ഉണ്ടാക്കാനുള്ള പാചകവിധി ഇതാ.

1. പച്ചക്കപ്പ- രണ്ട് കിലോ
2 ബീഫ് (എല്ല് ഇറച്ചിയോടുകൂടിയത്)- 1് കിലോ
3 ഇറച്ചിമസാല
4 കുരുമുളക് പൊടി
5 മല്ലിപ്പൊടി
6 മഞ്ഞൾപ്പൊടി
7 ഇഞ്ചി
8 പച്ചമുളക്
9 ചുവന്നുള്ളി
10 വെളുത്തുള്ളി
11 തേങ്ങ
12 ഉപ്പ്
13 കറിവേപ്പില

തയ്യാറാക്കുന്ന വിധം

 ഇറച്ചിയിൽ ആവശ്യത്തിന് ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കുന്നതിന് അരമണക്കൂർ മുമ്പ് ഇത് റെഡിയാക്കി വയ്ക്കണം. അതിനുശേഷം നന്നായി വേവിക്കുക.

കപ്പ കൊത്തി ചെറുതായരിഞ്ഞ് നന്നായി കഴുകി വേവിക്കുക. കപ്പയിലെ വെള്ളം മുഴുവനും അരിച്ചുകളഞ്ഞശേഷം അതിലേക്ക് ആവശ്യത്തിന് പച്ചമുളക്, ഉള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയുടെ അരപ്പ് ചേർത്ത ഇളക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേർക്കുക. അല്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. തിളച്ചുവരുമ്പോൾ കുരുമുളക് പൊടിയും ഇറച്ചിമസാലയും ചേർക്കുക. കറിവേപ്പിലയിട്ട് ഇളക്കിയശേഷം വാങ്ങിവെക്കാം. രുചികരമായ കപ്പ ബിരിയാണി റെഡി.

Tags