വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു വെറൈറ്റി റെസിപ്പി

FriedCauliflowerMasala
FriedCauliflowerMasala

ആവശ്യമുള്ള സാധനങ്ങൾ

കോളിഫ്‌ലവർ - അരക്കിലോ
തക്കാളി അരിഞ്ഞത് - 1
സവാള അരിഞ്ഞത് - 2
പച്ചമുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
കോൺഫ്‌ളവർ- 1/2 കപ്പ്
സോയ സോസ് - 1/2 ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് - 1/2 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - അൽപം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
പെരുംജീരകപ്പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
വെള്ളം

തയാറാക്കുന്ന വിധം

കോളിഫ്‌ലവർ ചൂടുവെള്ളത്തിൽ നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
ഒരു പാത്രം എടുത്ത് അതിലേക്ക് അര കപ്പ് കോൺഫ്‌ളവർ , ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക് പൊടി, സോയ സോസ് , ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കുറച്ച് കുറച്ചായി ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് കോളിഫ്‌ലവർ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നീട് ഒരു പാൻ ചൂടാക്കി ഇതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കോളിഫ്‌ളവർ നല്ലതുപോലെ വറുത്തെടുക്കാവുന്നതാണ്.

അതിലേക്ക് കറിവെപ്പില ഇട്ട് പിന്നീട് രണ്ട് പച്ചമുളക് കീറിയതും സവാള അരിഞ്ഞതും രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഉപ്പും മിക്‌സ് ചെയ്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഗരം മസാലപ്പൊടി, പെരും ജീരകപൊടി എന്നിവയും നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇതിലേക്ക് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് വറുത്ത് മാറ്റി വെച്ച കോളിഫ്‌ളവർ ചേർക്കേണ്ടതാണ്. നല്ല സ്വാദിഷ്ഠമായ കോളിഫ്‌ളവർ മസാല റെഡി.

 

Tags