ചോറിനൊപ്പം കഴിക്കാൻ ഈ ഐറ്റം തയ്യാറാക്കൂ

FishMaps


ചേരുവകൾ

മീൻ – അര കിലോ
മുളക് പൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി-  ഒരു ഡിസേർട്ട് സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കടുക്  -അര ടീസ്പൂൺ
ഉലുവ – രണ്ടു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -പാകത്തിന്
സവാള നീളത്തിലരിഞ്ഞത് -കാൽ കപ്പ്
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി – 12 അല്ലി
ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – രണ്ടു ഡിസേർട്ട് സ്പൂൺ
കുടമ്പുളി  -ആവശ്യത്തിന്
തേങ്ങാപ്പാൽ – അരക്കപ്പ്

 മീൻ മപ്പാസ് തയ്യാറാക്കുന്ന വിധം

മീൻ മുറിച്ച് കഴുകി ചെറിയ കഷണങ്ങളാക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇനി ഒരു ചട്ടി വച്ച് എണ്ണ ചൂടാക്കാം. എണ്ണ ചൂടാകുമ്പോൾ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.

ഇതിൽ അരിഞ്ഞുവച്ച സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇട്ട് വഴറ്റുക. കുതിർത്ത പൊടികളും ചേർത്ത് വഴറ്റണം. കുടമ്പുളിയും വെള്ളവും ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ മീൻ കഷണങ്ങളും കറിവേപ്പിലയും ചേർക്കുക.

ഉപ്പ് ചേർത്ത് കറി നന്നായി വഴറ്റുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് പാത്രം ചുറ്റിച്ചുവയ്ക്കുക. കുറുകി വരുമ്പോൾ വാങ്ങിവെച്ചു ഉപയോഗിക്കാം.
 

Tags