റെസ്റ്റോറൻ്റ് സ്റ്റൈൽ ഒരു പലഹാരം തയ്യാറാക്കിയാലോ

fishfingers


ചേരുവകൾ 

മുള്ള് കളഞ്ഞ മീൻ – 500 ഗ്രാം ,മുളക് പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, ഉപ്പ്, നാരങ്ങാ നീര് – 2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, വെളുത്തുള്ളി പൊടി – 1/2 ടീസ്പൂൺ, മുട്ട – 3 എണ്ണം, ബ്രെഡ് പൊടി – 2 കപ്പ്, മൈദ – 1 കപ്പ്, ഒറിഗാനോ – 1/2ടീസ്പൂൺ.                       

 ഫിഷ് ഫിംഗേഴ്സ്  തയ്യാറാക്കുന്ന വിധം 

ആദ്യം മീനെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. മുള്ളൊക്കെ കളഞ്ഞ് മീൻ മാത്രം എടുത്ത് ഒരു ബൗളിലിടുക. അതിൽ മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി , കുരുമുളക് പൊടി ഉപ്പ് ഇവ ചേർക്കുക. മിക്സാക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ഇടുക. ചെറുനാരങ്ങാനീരും കൂടി ചേർത്ത്എ ല്ലാം കൂടി മിക്സാക്കുക. പിന്നീട് ഒരു അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. ശേഷം ഒരു ബൗളിൽ മൈദ എടുക്കുക.അതിൽ ഉപ്പും ഒറിഗാനോയും കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പെയ്സറ്റും ചേർത്തും സ്പൂൺ കൊണ്ട് മിക്സാക്കി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ മുട്ട പൊട്ടിച്ച് ഉടച്ച് വയ്ക്കുക. ഒരു ബൗളിൽ ബ്രെഡ് പൊടി എടുത്തു വയ്ക്കുക. 


നമുക്ക് ഫിഷ് ഫിംഗേഴ്സ് തയ്യാറാക്കാം. ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. അപ്പോഴേക്കും ഫിഷ് ഓരോ പീസുകൾ എടുത്ത് ആദ്യം മൈദയുടെ കൂട്ടിൽ മുക്കി പിന്നീട്  മുട്ടയിൽ മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ മുക്കി വയ്ക്കുക. അങ്ങനെ എല്ലാ ഫിഷും ആക്കി വയ്ക്കുക. ശേഷം ഓരോന്നായി ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. മുഴുവൻ ഫിഷ് ഫിംഗേഴ്സും അങ്ങനെ തയ്യാറാക്കി എടുക്കുക. എല്ലാവരും വീട്ടിൽ ഫിഷ് ഉണ്ടെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. 
 

Tags