പുട്ടിനൊപ്പം അപ്പോഴും പഴമാണോ കടലയാണോ ? എന്നാൽ ഇതാ ഒരു വെറൈറ്റി റെസിപ്പി

eggmasala
eggmasala

ചേരുവകൾ:

മുട്ട: അഞ്ചെണ്ണം ചൂടാക്കിയത്
ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
തക്കാളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചർ, ഗാർലിക് പെയ്സ്റ്റ്: ഒരു ടേബിൾ സ്പൂൺ
പച്ചമുളക്: രണ്ടെണ്ണം
മല്ലിയില, ഉള്ളി വട്ടത്തിൽ അരിഞ്ഞത്: അലങ്കരിച്ചത്.
കടുക്, പെരുഞ്ചീരകം: ഒരു ടീസ്പൂൺ
മുളക്: രണ്ട് ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ഒരു ടേബിൾ സ്പൂൺ
ഗരം മസാല: ഒരു ടീസ്പൂൺ

തയ്യാറാക്കുന്നവിധം:

കടായിയിലേക്ക് എണ്ണ ഒഴിക്കുക. പെരുഞ്ചീരകവും, കടുകും ചേർക്കുക. ഉള്ളി ചേർത്ത് നന്നായി ഇളക്കിയശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക.

ഇതിലേക്ക് മസാലകൾ ചേർത്ത് രണ്ടുമിനിറ്റ് കുക്ക് ചെയ്യുക. ഇതിലേക്ക് തക്കാളി ചേർത്ത് എണ്ണ വേർതിരിയും വരെ പാചകം ചെയ്യുക. ഉപ്പും മുട്ടയും ചേർത്ത് മിക്‌സ് ചെയ്യുക.ഉള്ളിയും മല്ലിയിലയും കൊണ്ട് അലങ്കരിക്കാം.മുട്ട മസാല റെഡി

Tags