ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ ഇതാ ഒരു കിടിലം ഐറ്റം

google news
chammanthipodi


ആവശ്യമുള്ള സാധനങ്ങൾ:

തേങ്ങ ചിരകിയത്: ഒരു വലിയ മുറി.
മല്ലി: ഒന്നര ടീസ്പൂൺ.
ഉഴുന്നുപരിപ്പ്: 2 ടേബിൾ സ്പൂൺ.
മുളക്: എരിവനുസരിച്ച് എടുക്കുക.
കറിവേപ്പില: ഒരു പിടി
പുളി: ഒരു ചെറിയ നെല്ലിക്ക വലുപ്പം.
കായം: അര ടീസ്പൂൺ.
ഉപ്പ്: പാകത്തിന്.

ചുവടു കട്ടിയുള്ള പാത്രത്തിൽ തേങ്ങ ചുവക്കെ വറുത്തെടുക്കുക. അതിനുശേഷം ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും കൂടി ഒന്നിച്ചിട്ട് മൂപ്പിച്ചെടുക്കുക. ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി.ചമ്മന്തിപ്പൊടി റെഡി 


 

Tags