വേറിട്ടൊരു രുചിയിൽ ഒരു വിഭവം തയ്യാക്കിയാലോ

Beefpickle
Beefpickle

ആവശ്യമുളള സാധനങ്ങൾ:

ബീഫ്- അരക്കിലോ
ഇഞ്ചി- രണ്ടു ടീസ്പൂൺ
വെളുത്തുള്ളി- രണ്ടു ടീസ്പൂൺ ചതച്ചത്
അച്ചാർപൊടി- നാലു ടേബിൾസ്പൂൺ
വെള്ളം- ഒരു കപ്പ്
വിനാഗിരി- ഒരു കപ്പ്
പഞ്ചസാര- രണ്ടുനുള്ള്
നല്ലെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞപ്പൊടി- ആവശ്യത്തിന്
മുളകുപൊടി- ആവശ്യത്തിന്
മല്ലിപ്പൊടി- ആവശ്യത്തിന്

ബീഫ് അച്ചാർ തയ്യാറാക്കുന്നവിധം:

ബീഫ് വൃത്തിയായി കഴുകി ചെറിയ കഷണങ്ങളായി നുറുക്കി വെക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. വെന്തു കഴിഞ്ഞ് അല്പം ഉപ്പു ചേർത്ത് നന്നായി വറ്റിച്ചെടുക്കുക.

ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി അതിലേക്ക് ബീഫിട്ടശേഷം നന്നായി പൊരിച്ചെടുക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കിവെക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നന്നായി കുറകുമ്പോൾ അല്പം പഞ്ചസാര ചേർക്കുക. ബീഫ് അച്ചാർ തയ്യാർ.

Tags