തട്ടുകട രുചിയിൽ തകർപ്പൻ വിഭവം ഇതാ

Bananafritter

ചേരുവകൾ 

നല്ലപോലെ പഴുത്തു ഏത്തപ്പഴം: രണ്ട് എണ്ണം
മൈദ: ഒരു കപ്പ്
മഞ്ഞപ്പൊടി: കാൽടീസ്പൂൺ
ജീരകം: കാൽ ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
പഞ്ചസാര: രണ്ടു ടേബിൾ സ്പൂൺ
വെള്ളം: ആവശ്യത്തിന്
വെളിച്ചെണ്ണ: മുക്കി പൊരിക്കാൻ പാകത്തിന്
അരിപ്പൊടി: ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്നവിധം:

പഴം കുറുകെ രണ്ടായി മുറിച്ചു, വീണ്ടും നീളത്തിൽ മൂന്ന് കഷ്ണങ്ങൾ ആക്കുക.

മൈദ, ജീരകം, പഞ്ചസാര ,ഉപ്പു, അരിപൊടി, മഞ്ഞപൊടി, എല്ലാം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ യോജിപ്പിക്കുക.

ചൂടാക്കിയ ചീനചട്ടിയിലേക്കു എണ്ണ ഒഴിക്കുക. നല്ലതുപൊലെ എണ്ണ ചൂടായാൽ, തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ, പഴകഷ്ണങ്ങൾ മുക്കി, എണ്ണയിൽ ഇടുക. ചെറിയ തീയിൽ മൊരിചു എടുക്കുക. ഇരുവശവും, നല്ലതുപൊലെ മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പ്ലേറ്റിൽ റ്റിഷ്യു പേപ്പർ വച്ചു അതിലെക്കു നിരത്തി വക്കുക. ചൂടാറിയാൽ കഴിക്കാം.  പഴം പൊരി റെഡി 
 

Tags