ലെമൺ റൈസ്

lemon

ചേരുവകൾ :-

1. ഒരു കപ്പ് ബസുമതി അരി

2. ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍

3. 12-14 കറിവേപ്പില

4. കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്

5. ഒരു ചെറിയ കഷണം കറുവപ്പട്ട

6. രണ്ടോ മൂന്നോ ഗ്രാമ്പു

7. 4-6 ഏലക്കായ

8. കാല്‍ ടീസ്പൂണ്‍ ജീരകം

9. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍

tRootC1469263">

10. ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്

11. അര കപ്പ് ചൂടുവെള്ളം

12. ആവശ്യത്തിന് ഉപ്പ്

13. ഒരി ടേബിള്‍ സ്പൂണ്‍ കടുക്

14. മല്ലിച്ചെപ്പ്, നിലക്കടലയും ,കശുവണ്ടിയും ആവശ്യത്തിന്..

വിവരണങ്ങൾ :-

1. അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

2. ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്ക്കുുക. 20-30 സെക്കന്റ് ഇളക്കുക.

3. അതിലേക്ക് അരിചേർക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേർക്കുക.

4. തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക.

5. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.നിലക്കടലയും ,കശുവണ്ടിയും ചേർത്തിളക്കി കഴിക്കാം.
 

Tags