നാരങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കൂ

lemon pickle

ചേരുവകൾ

ചെറുനാരങ്ങ – 25

നല്ലെണ്ണ – 1/4 കപ്പ്

വെളുത്തുള്ളി – 1/4 കപ്പ് ചെറുതായി നുറുക്കിയത്

പച്ചമുളക് – 10 വട്ടത്തിൽ നുറുക്കിയത്

ഇഞ്ചി – 2 ടേബിൾ സ്പൂൺ

കല്ലുപ്പ് – 1/2 കപ്പ്‌

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 1/2 ടീസ്പൂൺ

കായംപൊടി – 1 1/2 ടീസ്പൂൺ

ഉലുവാപ്പൊടി – 1 ടീസ്പൂൺ

tRootC1469263">

തയാറാക്കുന്ന വിധം

കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടായാൽ നാരങ്ങ നല്ലവണ്ണം വറുത്തെടുക്കുക.ചൂടാറിയതിനു ശേഷം നല്ലവണ്ണം തുടച്ച് കഷ്ണങ്ങളാക്കുക.ഉപ്പ് ചേർക്കുക.ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ട് പൊട്ടിക്കുക.വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു മൂത്താൽ മഞ്ഞൾപ്പൊടി ഇട്ട് ഓഫ്‌ ചെയ്ത് ബാക്കി പൊടികൾ ചേർക്കുക.നാരങ്ങാ ചേർത്ത് നല്ല വണ്ണം യോജിപ്പിക്കുക.നാരങ്ങ അച്ചാർ തയാർ.

Tags