വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിക്കും; ഇതാ ഒരു സ്‌പെഷ്യൽ റെസിപ്പി
May 14, 2026, 12:45 IST
ആവശ്യമായ സാധനങ്ങൾ
വെണ്ടയ്ക്ക – 250 ഗ്രാം
ഉള്ളി – 1 എണ്ണം (നാരിഴയായി അരിഞ്ഞത്)
പച്ചമുളക് – 2
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – കുറച്ച്
എണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക കഴുകി നന്നായി ഉണക്കുക. ശേഷം ചെറുതായി അരിയുക.
(വെള്ളം ഉണ്ടെങ്കിൽ ചളളിപ്പോകാൻ സാധ്യത കൂടുതലാണ്.)
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പിലയും പച്ചമുളകും ചേർക്കുക.
ഉള്ളി ചേർത്ത് അല്പം വഴറ്റുക.
ശേഷം വെണ്ടയ്ക്ക ചേർത്ത് മിതമായ തീയിൽ ഇളക്കിക്കൊണ്ട് വേവിക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.
മൂടി വെക്കാതെ വേവിച്ചാൽ വെണ്ടയ്ക്ക ക്രിസ്പിയാകും.
അല്പം ബ്രൗൺ നിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
.jpg)

