നാളെ തമിഴ് സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ?

iddali
iddali

തമിഴ്നാട്ടിൽ ഖുശ്ബു ഇഡ്ഡലി എന്നും കർണാടകയിൽ മല്ലികപ്പൂ ഇഡ്ഡലിയെന്നും അറിയപ്പെടുന്ന ഇഡ്ഡലി ഉണ്ടാക്കിയാലോ ? നല്ല  പൂവ്  പോലെ  സോഫ്റ്റായ ഈ ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ....

ചേരുവകൾ

ഇഡ്ഡലി  അരി - 3 കപ്പ്‌
പച്ചരി             - 1 കപ്പ്‌                 
ഉഴുന്നു പരിപ്പ്    - 1കപ്പ്‌ + 1 ടേബിൾ സ്പൂൺ
ചവ്വരി           -  1/2    കപ്പ്‌
ഉലുവ              -  1 ടീസ്പൂൺ

തയാറാക്കുന്ന വിധം

1. എല്ലാ ചേരുവകളും  നല്ല  പോലെ കഴുകി 2 -5   മണികുർ കുതിർക്കാൻ വെയ്ക്കുക.
2. ഒരുമിച്ചോ  വെവ്വേറെയോ  അരച്ച് 8 മണിക്കൂർ  പുളിക്കാൻ  വെയ്ക്കുക.
3. ഉപ്പ്‌  ചേർത്ത്  ഇളക്കി ഇഡ്ഡലി  തട്ടിൽ എണ്ണ  തടവിയൊ അല്ലെങ്കിൽ ഒരു  തുണി  ഉപയോഗിച്ചോ ഇഡ്ഡലി  ഉണ്ടാക്കി  എടുക്കുക.

Tags