പഴുത്തു കറുത്തു പോയോ ? എങ്കിൽ കളയല്ലേ , അടിപൊളി പലഹാരം തയ്യാറാക്കാം...
Nov 22, 2024, 18:05 IST
ചേരുവകൾ
•പഴം - 3 എണ്ണം
•മുട്ട - 2 എണ്ണം
•പഞ്ചസാര - 1/4 കപ്പ്
•ഏലയ്ക്ക - 3 എണ്ണം
•മൈദ - 1/2 കപ്പ്
•ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
•നെയ്യ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•മിക്സിയുടെ വലിയ ജാറെടുത്തു അതിലേക്കു 3 പഴം അരിഞ്ഞതും 2 മുട്ടയും 1/4 കപ്പ് പഞ്ചസാരയും 3 ഏലയ്ക്കായും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്കു 1/2 കപ്പ് മൈദയും 1/2 ടീസ്പൂൺ ബേക്കിങ് പൗഡറും കൂടി ചേർത്തു ഒന്നു കൂടെ അടിച്ചെടുക്കുക.
•ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ചു നെയ്യ് പുരട്ടിയ ശേഷം കുറേശ്ശേയായി ഒഴിച്ച് 2 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. മറിച്ചിട്ടുകൊടുത്തു 1 മിനിറ്റു കൂടെ വേവിക്കാം. സ്വാദിഷ്ടമായ പഴം കുഞ്ഞിയപ്പം തയാർ.