കുങ് പാവോ ചിക്കൻ തയ്യാറാക്കുന്ന വിധം
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ – 300 ഗ്രാം
- വറുത്ത കപ്പലണ്ടി – ¼ കപ്പ്
- കാപ്സിക്കം – 1 എണ്ണം
- സവാള – 1 എണ്ണം
- വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
- ഇഞ്ചി – 1 ടീസ്പൂൺ
- സോയ സോസ് – 1½ ടേബിൾസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- തക്കാളി സോസ് – 1 ടേബിൾസ്പൂൺ
- കോൺഫ്ലോർ – 1 ടീസ്പൂൺ
- കുരുമുളകുപൊടി അല്ലെങ്കിൽ മുളകുപൊടി – ആവശ്യത്തിന്
- എണ്ണയും ഉപ്പും – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചിക്കൻ ചെറിയ കഷണങ്ങളാക്കി അല്പം സോയ സോസും കോൺഫ്ലോറും ചേർത്ത് യോജിപ്പിക്കുക.
2. പാനിൽ എണ്ണ ചൂടാക്കി ചിക്കൻ പൂർണമായി വേവിച്ചെടുക്കുക.
3. അതേ പാനിൽ വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റി സവാളയും കാപ്സിക്കവും ചേർക്കുക.
4. സോയ സോസ്, വിനാഗിരി, തക്കാളി സോസ്, അല്പം വെള്ളം എന്നിവ ചേർത്ത് ഇളക്കുക.
5. വേവിച്ച ചിക്കനും വറുത്ത കപ്പലണ്ടിയും ചേർത്ത് സോസ് നന്നായി പൊതിയുന്നതുവരെ ഇളക്കുക. ചൂടോടെ വിളമ്പുക.
.jpg)


