എളുപ്പം തയ്യാറാക്കാം ടേസ്റ്റി കു​നാ​ഫ

Kunafa
Kunafa

അ​തീ​വ രു​ചി​യും നാ​വി​ലി​ട്ടാ​ൽ അ​ലി​ഞ്ഞി​റ​ങ്ങു​ന്ന ഒ​രു മ​ധു​ര വി​ഭ​വം.​ഇ​ത് ചീ​സി​ലും ക്രീ​മി​ലും ത​യ്യാ​റാ​ക്കാ​വു​ന്ന​താ​ണ്.​ഇ​തി​ന്റെ മാ​വ് കു​നാ​ഫ ഡോ ​എ​ന്ന പേ​രി​ൽ ഒ​ട്ടു മി​ക്ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ല​ഭ്യ​വു​മാ​ണ്.​ഇ​ത് ന​മു​ക്ക് ചെ​റി​യ വെ​ർ​മി​സെ​ല്ലി ഉ​പ​യോ​ഗി​ച്ചും ചെ​യ്യാം.

ചേ​രു​വ​ക​ൾ

1.കു​നാ​ഫ മാ​വ്– കാ​ൽ കി​ലോ

2.വെ​ണ്ണ – മൂ​ന്നു വ​ലി​യ സ്പൂ​ൺ ഉ​രു​ക്കി​യ​ത്

3.പാ​ൽ – ഒ​രു ക​പ്പ്

കോ​ൺ​ഫ്‌​ളോ​ർ – ഒ​രു വ​ലി​യ സ്പൂ​ൺ

‌ക്രീം – ​അ​ര​ക്ക​പ്പ്

4.ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് – ഒ​രു ക​പ്പ്

5.പ​ഞ്ച​സാ​ര – ഒ​രു ക​പ്പ്

6.വെ​ള്ളം – അ​ര​ക്ക​പ്പ്

7.നാ​ര​ങ്ങാ​നീ​ര് – ഒ​രു ചെ​റി​യ സ്പൂ​ൺ

8.പി​സ്ത നു​റു​ക്കി​യ​ത് – അ​ല​ങ്ക​രി​ക്കാ​ൻ
ത​യാ​റാ​ക്കു​ന്ന വി​ധം

●അ​വ​ൻ 1800C ൽ ​ചൂ​ടാ​ക്കി​യി​ടു​ക(​പ്രീ ഹീ​റ്റ്‌ ).

●കു​നാ​ഫ മാ​വ് ഒ​രു കു​ഴി​യു​ള്ള പാ​ത്ര​ത്തി​ലാ​ക്കി അ​തി​ൽ വെ​ണ്ണ ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

●മൂ​ന്നാ​മ​ത്തെ ചേ​രു​വ യോ​ജി​പ്പി​ച്ച് അ​ടു​പ്പി​ൽ വ​ച്ചു കു​റു​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം കു​റു​കി​യ ശേ​ഷം അ​ടു​പ്പി​ൽ നി​ന്നു മാ​റ്റ​ണം.

●ബേ​ക്കി​ങ് പാ​നി​ൽ കു​നാ​ഫ​യു​ടെ മാ​വി​ന്റെ പ​കു​തി എ​ടു​ത്ത് ന​ന്നാ​യി അ​മ​ർ​ത്തി വെ​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ പാ​ൽ മി​ശ്രി​തം ഒ​ഴി​ച്ച് ചീ​സ് വി​ത​റു​ക.

●ഇ​തി​നു മു​ക​ളി​ൽ ബാ​ക്കി മാ​വ് അ​മ​ർ​ത്തി വ​ച്ച ശേ​ഷം ചൂ​ടാ​ക്കി​യി​ട്ടി​രി​ക്കു​ന്ന അ​വ്നി​ൽ വ​ച്ച് 20–30 മി​നി​റ്റ് ബേ​ക്ക് ചെ​യ്യ​ണം. ഗോ​ൾ​ഡ​ൻ നി​റ​മാ​കു​ന്ന​താ​ണ് പാ​കം.

●പ​ഞ്ച​സാ​ര വെ​ള്ളം ചേ​ർ​ത്തു ചെ​റു​തീ​യി​ൽ വ​ച്ചു ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം നാ​ര​ങ്ങാ​നീ​ര് ചേ​ർ​ക്കു​ക. ഇ​ത് അ​ഞ്ചു മി​നി​റ്റ് അ​ടു​പ്പി​ൽ വ​ച്ച് സി​റ​പ്പാ​ക്കി എ​ടു​ക്ക​ണം.

●ത​യാ​റാ​ക്കി​യ കു​നാ​ഫ​യി​ൽ സി​റ​പ്പ് ഒ​ഴി​ച്ച് പി​സ്ത കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് വി​ള​മ്പാം.

Tags