ഒരു ഈസി റെസിപ്പി ഇതാ ...

google news
KULFI

ആവശ്യമുള്ള സാധനങ്ങൾ:

    റാഗി - 3 ടേബിൾ സ്പൂൺ
    തേങ്ങ - ഒരു മുറി
    ശർക്കര - 4 എണ്ണം
    ഏലക്ക - 5 എണ്ണം
    അണ്ടിപ്പരിപ്പ് - 5 എണ്ണം
    ബദാം - 5എണ്ണം

തയാറാക്കുന്നവിധം:

റാഗി, തേങ്ങ, ഏലക്ക എന്നിവ മിക്സിയി ലിട്ട് ഒന്ന്‌ അരച്ചെടുക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ശർക്കരയിട്ട് അടുപ്പിൽ വെച്ച് തിളപ്പിക്കുക. തിളച്ച ശേഷം ഇറക്കിവെക്കുക.

ഇതിലേക്ക് അണ്ടിപ്പരിപ്പ്, ബദാം എന്നിവ അരച്ചു ചേർക്കുക. നന്നായി ഇളക്കുക. ചൂടാറിയ ശേഷം കുൽഫി മോൾഡിലേക്ക് ഒഴിച്ച് അഞ്ച് മണിക്കൂർ ഫ്രീസറിൽ വെക്കുക. രുചികരവും ആരോഗ്യപ്രദവുമായ കുൽഫി തയ്യാർ.

Tags