മത്തി കുടംപുളിയിട്ട കറി എളുപ്പത്തിൽ തയ്യാറാക്കാം

mathi curry

 ചേരുവകൾ:

- മത്തി – 500 ഗ്രാം
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- കുടംപുളി – 3 കഷണം
- ചെറിയ ഉള്ളി – 10 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
- കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മത്തി വൃത്തിയാക്കി കഴുകി മാറ്റിവയ്ക്കുക. കുടംപുളി വെള്ളത്തിൽ കുതിർക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കിയശേഷം വെള്ളവും കുടംപുളിയും ഉപ്പും ചേർക്കുക. തിളച്ചുവരുമ്പോൾ മത്തി ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. കറി കുറുകിയാൽ അടുപ്പിൽനിന്ന് മാറ്റാം.

Tags