നല്ല കുടംപുളിയിട്ട് പുഴമീൻ കറി

നല്ല കുടംപുളിയിട്ട് പുഴമീൻ കറി
നല്ല കുടംപുളിയിട്ട് പുഴമീൻ കറി

ചേരുവകള്‍

1. പുഴമീന്‍ - അരക്കിലോ (കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്)
2. കശ്മീരി മുളകുപൊടി- മൂന്ന് ടേബിള്‍ സപൂണ്‍
3. മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍
4. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
5. മുളകുപൊടി - ഒരു ടേബിള്‍ സപൂണ്‍
6. കുടമ്പുളി - മൂന്ന് കഷ്ണം ( കഴുകി വൃത്തിയാക്കി വെള്ളത്തില്‍ കുതിര്‍ത്തത്)
7. ഇഞ്ചി- 10 ഗ്രാം ( നീളത്തില്‍ അരിഞ്ഞത്)
8. ചെറിയ ഉള്ളി- 30 ഗ്രാം ( ചെറുതായി അരിഞ്ഞത്)
9. വെളുത്തുള്ളി- 10 ഗ്രാം
10. പച്ചമുളക്- മൂന്നെണ്ണം ( പിളര്‍ന്നത്)
11. കറിവേപ്പില- രണ്ട് തണ്ട്
12. വെളിച്ചെണ്ണ- മൂന്ന് സ്പൂണ്‍
13. ഉലുവ - ഒരു നുള്ള്
14. കടുക്- ഒരു നുള്ള്
15. ഉപ്പ് - പാകത്തിന്
16. വെള്ളം - രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടിയില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉലുവ, കടുക് എന്നിവയിട്ട് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, കശ്മീരി മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പൊടികള്‍ മൂത്ത് കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച കുടംപുളി ചേര്‍ക്കുക. തുടര്‍ന്ന് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചുകഴിയുമ്പോള്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ മീന്‍ ചേര്‍ക്കുക. മീന്‍ വെന്ത്, ഗ്രേവി കുറുകി വരുമ്പോള്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി വാങ്ങി ചൂടോടെ ഉപയോഗിക്കാം.

Tags