സോഫ്റ്റ് കൊഴുക്കട്ടയുടെ രഹസ്യം ഇതാ!
ആവശ്യമായ സാധനങ്ങൾ (Ingredients)
കുത്തരി – 2 കപ്പ് (നന്നായി കഴുകി കുതിർത്തത്)
ജീരകം – 1 ടീസ്പൂൺ
വെളുത്തുള്ളി – 3 മുളക്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1 കപ്പ് (തേങ്ങച്ചുരണ്ടിയത്)
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം (Preparation)
അരി കുതിർത്തെടുക്കുക – കുത്തരി കഴുകി രാത്രി മുഴുവൻ കുതിർത്തുവെക്കുക.
tRootC1469263">അരി പൊടിക്കുക – മിക്സിയിൽ അരിയോടൊപ്പം ജീരകം, വെളുത്തുള്ളി, ഉപ്പ് ചേർത്ത് പൊടിക്കുക. (റവയേക്കാൾ അല്പം കട്ടിയുള്ളതായി പൊടിക്കുക).
തേങ്ങ ചേർക്കുക – തേങ്ങ ചേർത്ത് അല്പം വെള്ളം ഒഴിച്ച് കൈകൊണ്ട് കുഴച്ച് മാവ് തയ്യാറാക്കുക.
ഷേപ്പ് നൽകുക – ചെറിയ ചെറിയ ബോൾസ് അല്ലെങ്കിൽ ഓവൽ ഷേപ്പ് കൊടുത്ത് ഉരുട്ടുക.
വേവിക്കുക – ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പു ചേർക്കുക. ലോ ഫ്ലെയിമിൽ കൊഴുക്കട്ട ബോൾസ് പതുക്കെ ഇടുക.
Cook Time – 10-15 മിനിറ്റ് തുറന്ന പാത്രത്തിൽ വേവിക്കുക. (അടച്ചാൽ തിളച്ചു പൊട്ടാൻ സാധ്യതയുണ്ട്).
സർവ് ചെയ്യുക – വേവിച്ചെടുത്ത കൊഴുക്കട്ട പ്ലേറ്റിലാക്കി ചൂടോടെ കഴിക്കാം.
.jpg)


