പഴമയുടെ രുചി ഇന്നും നിലനിർത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട പലഹാരം!
ചേരുവകൾ
അരിപ്പൊടി: 2 കപ്പ്
തേങ്ങ: 1 മുറി (ചിരകിയത്)
ശർക്കര: 150 ഗ്രാം
ഏലക്കാടായ: 5 എണ്ണം (പൊടിച്ചത്)
ജീരകം പൊടിച്ചത്: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
ചൂടുവെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൂരണം (ഫില്ലിംഗ്) തയ്യാറാക്കൽ:
ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു പാനിൽ ഈ ശർക്കരപ്പാനി ഒഴിച്ച്, അതിലേക്ക് ചിരകിയ തേങ്ങ, ഏലക്കാപ്പൊടി, ജീരകം പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഡ്രൈ ആയ കൂട്ട് തയ്യാറാക്കി മാറ്റി വെക്കുക.
മാവ് കുഴയ്ക്കൽ:
ഒരു പാത്രത്തിൽ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും എടുക്കുക. ഇതിലേക്ക് നല്ല തിളച്ച ചൂടുവെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് മാവ് നന്നായി കുഴച്ചെടുക്കുക.
(ശ്രദ്ധിക്കുക: നല്ല ചൂടുവെള്ളത്തിൽ കുഴച്ചാൽ കൊഴുക്കട്ട ഉണ്ടാക്കുമ്പോൾ പൊട്ടിപ്പോകില്ല).
കൊഴുക്കട്ട രൂപപ്പെടുത്തൽ:
കുഴച്ചുവെച്ച മാവിൽ നിന്നും ചെറിയ ചെറിയ ഉരുളകളെടുക്കുക. ഇത് കൈകൊണ്ട് കനംകുറച്ച് പരത്തി, നടുവിലായി തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ-ശർക്കര ഫില്ലിംഗ് വെച്ച് വീണ്ടും ഭംഗിയായി ഉരുളകളാക്കി മാറ്റുക.
ആവിയിൽ വേവിക്കൽ:
തയ്യാറാക്കിയ കൊഴുക്കട്ടകൾ ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കുക.
രുചികരമായ നാടൻ കൊഴുക്കട്ട തയ്യാർ!
.jpg)

