നാവിലലിഞ്ഞിറങ്ങുന്ന കോഴിക്കോടൻ ഹൽവ
ചേരുവകള്‍
മൈദ പാലാക്കിയത് - 8 കിലോ
വെള്ളം - 5 ലിറ്റര്‍
പഞ്ചസാര - 20 കിലോ
വെളിച്ചെണ്ണ - 30 കിലോ
കശുവണ്ടി - 3 കിലോ
ആര്‍ കെ ജി റെഡ് കളര്‍ നെയ്യ് - 3 കിലോ
തയ്യാറാക്കുന്ന വിധം
ഏകദേശം 140 ഡിഗ്രി ചൂടുള്ള അടുപ്പിലാണ് ഹല്‍വ തയ്യാറാക്കുന്നത്. ആദ്യം 5 ലിറ്റര്‍ വെളളത്തില്‍ 15 കിലോ പഞ്ചസാര അലിയിച്ചെടുക്കുക.. പിന്നീട് ഇതിലേക്ക് 3 കിലോ ആര്‍ കെ ജി റെഡ് കളര്‍ നെയ്യ് ചേര്‍ക്കുക.. ഈ മിശ്രിതത്തിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മൈദയുടെ പാല്‍ (8 കിലോ ) ഒഴിക്കുക. 30 കിലോ വെളിച്ചെണ്ണയും 5 കിലോ പഞ്ചസാരയും ചേര്‍ത്ത ശേഷം ഇടതടവില്ലാതെ ഏകദേശം 20 മിനിറ്റോളം ഈ മിശ്രിതം ഇളക്കിക്കൊണ്ടേയിരിക്കുക. പാകമായിക്കൊണ്ടിരിക്കുന്ന ഹല്‍വയിലേക്ക് 30 കിലോ കശുവണ്ടി കൂടി ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് ഹല്‍വ ഉണ്ടാക്കുന്ന പാത്രം ഇറക്കിവെയ്ക്കുക . പാത്രത്തില്‍ ബാക്കി വന്ന എണ്ണ കോരിക്കളഞ്ഞ് നെയ്യ് കൂടി ചേര്‍ത്ത ശേഷം ഹല്‍വ ട്രേയിലേക്ക് മാറ്റുക. അഗ്രഭാഗം വീതി കൂടിയതും പരന്നതുമായ തടി കൊണ്ടുള്ള ഉപകരണം കൊണ്ട് പലവട്ടം മര്‍ദ്ദമേല്‍പ്പിച്ച് ഹല്‍വയുടെ ആകൃതിയും അളവും കൃത്യമാക്കുക.
.jpg)

