കോഴിക്കോടൻ ഹൽവ ഈസിയായി വീട്ടിൽ ഉണ്ടാക്കാം

Kozhikode Halwa can be easily made at home
Kozhikode Halwa can be easily made at home

ചേരുവകൾ 

മൈദ,വെള്ളം, നെയ്യ്,പഞ്ചസാര,വെളിച്ചെണ്ണ,കളര്‍,അണ്ടിപ്പരിപ്പ്

തയ്യാറാക്കുന്ന വിധം

മൈദ കുഴച്ച് വെള്ളം നിറച്ച ഒരു പാത്രത്തില്‍ കുറച്ചു സമയം ഇട്ടുവെയ്ക്കുക അതിനു ശേഷം നന്നായി കലക്കുക. കലക്കിയ മൈദ ഒരു പാത്രത്തിലേയ്ക്ക് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക, മൈദയുടെ പാല്‍ ശേഖരിച്ചു വെയ്ക്കുക, ഇതിന്റെ വേസ്റ്റ് കളയുക. ഈ പാല്‍ 3 ദിവസം സൂക്ഷിക്കുക. ദിവസവും ഇതിന്റെ മേലെ തെളിഞ്ഞു വരുന്ന വെള്ളം ഒഴിവാക്കി പുതിയത് ചേര്‍ക്കുക (പുളിച്ചു പോകാതെ സൂക്ഷിയ്ക്കുക)

മൂന്ന് ദിവസത്തിന് ശേഷം, ഒരു അടി കട്ടിയുള്ള ചെമ്പ് പാത്രത്തില്‍ 2 ഗ്ലാസ് വെള്ളവും 1 കിലോ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക, അടുപ്പില്‍ നല്ല ചൂടിൽ വെയ്ക്കുക.അതേടൊപ്പം തുടര്‍ച്ചയായി ഇളക്കുക. ശേഷം കളര്‍ ചേര്‍ക്കുക പിന്നെ 500 ML മൈദ പാലും ചേര്‍ക്കുക, 5 മിനിറ്റിന് ശേഷം 1 1/2 ലിറ്റര്‍ വെളിച്ചെണ്ണ നന്നായി തിളപ്പിച്ച് ഇതിലേക്ക് ഒഴിക്കണം.

പഞ്ചസാര കൂടി ഇതിലേക്ക് ചേര്‍ക്കുക, വെളിച്ചെണ്ണ ഒഴിയ്ക്കുമ്പോള്‍ മൈദാ പിരിഞ്ഞു വന്നു നന്നായി ഒട്ടിപിടിയ്ക്കാന്‍ തുടങ്ങും. അതില്‍ നെയ്യ് ചേര്‍ത്ത് ഇളക്കുക, ശേഷം അണ്ടിപ്പരിപ്പ് വിതറുകയും തുടര്‍ച്ചയായി ഇളക്കുകയും ചെയ്യുക. 20 മിനുട്ട് കഴിഞ്ഞാല്‍ തീയില്‍ നിന്നും മാറ്റാം. അത് കട്ടിയാകുന്നതിനു മുമ്പ് തന്നെ ഒരു നല്ല പാത്രത്തിലേക്ക് മാറ്റി നന്നായി കുത്തിയമര്‍ത്തുക, ചൂട് മാറിയ ശേഷം മുറിച്ചെടുക്കുക .മുന്തിരി, പൈനാപ്പിൾ, സ്‌ട്രോബെറി, ഇളനീര്‍ എല്ലാം ഇതില്‍ ചേർത്തും രുചിയിൽ വ്യത്യാസം വരുത്താം.

Tags