ആരാധകരേറെയുള്ള കോഴിക്കോടൻ ചിക്കൻ ബിരിയാണി

Kozhikode Chicken Biryani

ചേരുവകൾ

ചിക്കൻ 2 കിലോ

ബിരിയാണി അരി 2 കിലോ

ഡാൽഡ 200 ഗ്രാം

പശുനെയ്യ് 2 ടീസ്പൂൺ

മുളകുപൊടി 2 ടീസ്പൂൺ

ഗരംമസാല 2 ടീസ്പൂൺ

മഞ്ഞൾപൊടി 2 ടീസ്പൂൺ

തക്കാളി 250 ഗ്രാം

ഇഞ്ചി 2 കഷ്ണം പച്ചമുളക് 100 ഗ്രാം വെളുത്തുള്ളി 25 ഗ്രാം

സവാള (ചെറുതായി അരിഞ്ഞത്)- 1 കിലോ കേരറ്റ് (ചെറുതായി അരിഞ്ഞത്)- 100 ഗ്രാം ഉപ്പ് പാകത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി എടുത്ത് അരച്ചു വെക്കുക.
അരി വേവിച്ചു ഊറ്റിവെക്കുക. ഒരു പാനിൽ ആദ്യം ഇറച്ചി ഇടുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല എന്നിവ 1 ടീസ്പൂൺ വീതവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

കുറച്ചു സമയം പാകത്തിന് ചൂടിൽ നന്നായി ഇളക്കുക. ഇതിലേക്ക് ഡാൽഡ ചേർത്ത് അതിൽ കോഴി പൊരിച്ചു കോരുക. ബാക്കിയുള്ള ഡാൽഡയിൽ സവാള വഴറ്റി പാകമായിവരുമ്പോൾ അരപ്പ്, മഞ്ഞൾപൊടി, മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. പാകമായാൽ മസാലയിലേക്ക് ചോറ് ചേർത്ത് കുറച്ചു കാരറ്റും പശുവിൻ നെയ്യും മുകളിൽ ഇട്ട് ചെറുതീയിൽ പതിനഞ്ചു മിനിട്ട് മൂടിവെക്കുക.

Tags