കപ്പയുണ്ടോ? എങ്കിൽ വൈകുന്നേരം ഈ സ്നാക്ക് ട്രൈ ചെയ്യൂ

kozhikkal

കപ്പ 1/2 കിലോ
ഇത് തീപ്പെട്ടിക്കൊലിന്റെ ആകൃതി പോലെ നീളത്തിൽ അരിഞ്ഞു വെക്കുക
കുറച്ച നേരം ഉപ്പു വെള്ളത്തില ഇട്ടു വെച്ചാൽ നന്നായിരിക്കും

ബാക്കി ചേരുവകൾ:

അരിപ്പൊടി - 1/2 കപ്പ്‌
കടലപ്പൊടി - 1/2 കപ്പ്‌
മൈദ - 2 tablespoon
ഉപ്പ്
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍
പച്ചമുളക് -2 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
ഇഞ്ചി -വെളുത്തുള്ളി ചതച്ചത് - 1 tablesppon
കറിവേപ്പില
മല്ലിയില
കായം - 1/2 teaspoon

tRootC1469263">

എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞു പൊടികളും ചേർത്ത് അല്പം വെള്ളം ചേർത്ത് പേസ്റ്റ് പോലെയാക്കുക . ശേഷം കപ്പ കഷ്ണങ്ങൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക . വെള്ളം കൂടി പോവരുത് .
ചൂടായ എണ്ണയിലേക് ഓരോ പിടി കപ്പ ഇട്ടു ഇരു വശവും മൊരിച്ച് കോരുക .

Tags