തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍ ; ഇതാ ഈസി റെസിപ്പി
ആവശ്യമുള്ള സാധനങ്ങൾ:
കപ്പ നീളത്തിൽ അരിഞ്ഞത്: അര കിലോ
മൈദ: അര കപ്പ്
മുളകുപൊടി: ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി: 3/4 ടീസ്പൂൺ
കറിവേപ്പില: ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത്: നാല് അല്ലി
പച്ചമുളക് ചെറുതായി അരിഞ്ഞത് -രണ്ട് എണ്ണം
കായപ്പൊടി- രണ്ടു നുള്ള്
ഉപ്പ്- ആവശ്യത്തിന്
ഓയിൽ/ വെളിച്ചെണ്ണ: പൊരിച്ചെടുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കപ്പ തൊലി കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിയുക. ശേഷം നന്നായി കഴുകി വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത്, തയാറാക്കിവെച്ച എല്ലാ ചേരുവകളും കപ്പയിലേക്ക് ചേർത്തതിനു ശേഷം അൽപാൽപം വെള്ളം ഒഴിച്ച് കുഴമ്പ് പരുവത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന് ഓരോ പിടി കൈയിലെടുത്ത് (ചെറിയ കോഴിക്കാലിന്‍റെ വലുപ്പത്തിൽ) ഒന്ന് അമർത്തി, ചൂടായ എണ്ണയിലേക്ക് ഇട്ട് മീഡിയം ചൂടിൽ പൊരിച്ചെടുക്കുക.