ചോറിന് വേറെ ഒന്നും വേണ്ട! കുടംപുളി ഇട്ട് വറ്റിച്ചെടുത്ത അസ്സൽ നാടൻ മീൻ കറി
Mar 5, 2026, 15:12 IST
ചേരുവ:
മീൻ കഷണങ്ങളാക്കിയത് - അര കിലോ
മുളക് എണ്ണയിൽ വറുത്ത് പൊടിച്ചത്- 3 ടീസ്പൂൺ
മല്ലിപ്പൊടി-1/2 ടീസ്പൂൺ
കടുക്- ചെറിയ അളവ്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ
കറിവേപ്പില- 2 ഇതൾ
ഉണ്ടാക്കുന്ന വിധം:
tRootC1469263">ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അൽപ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകൾ നല്ലതുപോലെ മൂപ്പിക്കുക. ഇതിൽ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് മീൻ കഷ്ണങ്ങൾ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോൾ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീൻ കറി.
.jpg)


