കൊതിപ്പിക്കുന്ന മണവും രുചിയുമായി ഒരു തനി നാടൻ തട്ടുകട കൊത്തുപൊറോട്ട!
ചേരുവകൾ
പൊറോട്ട – 4 എണ്ണം
സവാള – 2 എണ്ണം, ചെറുതായി അരിഞ്ഞത്
തക്കാളി – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
മുട്ട – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പൊറോട്ട ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കുക.
ചൂടായ തവയിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
തക്കാളിയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേർത്ത് നന്നായി വഴറ്റുക.
മുട്ട പൊട്ടിച്ച് ചേർത്ത് നന്നായി ഇളക്കുക.
മുട്ട പാകമാകുമ്പോൾ പൊറോട്ട കഷ്ണങ്ങൾ ചേർക്കുക.
ഇനി തവയിലെ രണ്ട് സ്പാറ്റുല ഉപയോഗിച്ച് “കൊത്തി കൊത്തി” നന്നായി മിക്സ് ചെയ്ത് 3–4 മിനിറ്റ് ചൂടിൽ വറുക്കുക
.jpg)

