കൊത്ത് പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കാം


ആവശ്യ സാധനങ്ങൾ:
പൊറോട്ട -2 എണ്ണം
മുട്ട- 1
വലിയ ഉള്ളി -1 ന്റെ പകുതി
തക്കാളി -1 ചെറുത്
പച്ച മുളക് -2
കാബേജ് -1/4 കപ്
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
മല്ലിപൊടി -1/4 ടീസ്പൂൺ
ഗരംമസാല -1/4 ടീസ്പൂൺ
കുരുമുളക് പൊടി-1/4 ടീസ്പൂൺ
ചിക്കൻ വേവിച്ചത് -4 കഷണം
മല്ലിയില – ആവശ്യത്തിന്
ഉപ്പു -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ നല്ലപോലെ ചൂടായ ശേഷം ഉള്ളി ചെറുതാക്കി അരിഞ്ഞതും, പച്ച മുളകും വഴറ്റുക..അതിനു ശേഷം മസാലപൊടികൾ ചേർത്തു നല്ലോണം വഴറ്റുക.2 ടേബ്ൾ സ്പൂൺ വെള്ളം ചേർത്തിളക്കി വറ്റിക്കുക.(മസാലയുടെ പപച്ചമണം മാറും)
ഇതിലേക്ക് തക്കാളി ഇട്ടു ഇളക്കുക. വാടിയാൽ കാബേജ് അരിഞ്ഞതും ഉപ്പും ഇട്ട് വഴറ്റുക.
ശേഷം പൊറോട്ട മുറിച്ച് ഇടുക 2 മിനിട്ട് വഴറ്റിയ ശേഷം ഇതിലേക്ക് മുട്ട ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മല്ലിയില കൂടി ചേർത്തിളക്കി ഇറക്കി വെക്കാം.