കൊറിയക്കാരുടെ എഗ്ഗ് സാലഡ് റെസിപ്പി

Do you add these to your salad? Along with the taste, you can ensure double health

സാധാരണ സാലഡിൽ ഉപയോ​ഗിക്കുന്ന മയോണൈസിന് പകരം ​ഗ്രീക്ക് യോ​ഗർട്ട് ആണ് ഇവിടെ ഉപയോ​ഗിക്കുന്നത്. ഇത് ദഹനത്തിനും ദീർഘനേരം വയറുനിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും.

ചേരുവകൾ

    പുഴുങ്ങിയ മുട്ട: 4 എണ്ണം

    ഗ്രീക്ക് യോഗർട്ട്: 3 ടേബിൾ സ്പൂൺ

    മസ്റ്റാർഡ് പേസ്റ്റ്: 1 ടേബിൾ സ്പൂൺ

    ഉപ്പ്: ആവശ്യത്തിന്

tRootC1469263">

    കുരുമുളക് പൊടി: ആവശ്യത്തിന്

    ഉള്ളിത്തണ്ട്: ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

കുഴിവുള്ള ഒരു പാത്രം എടുത്ത്, അതിലേക്ക് പുഴുങ്ങിയ മുട്ട ഒരു ഫോർക്ക് ഉപയോ​ഗിച്ച് നല്ലതു പോലെ ഉടച്ചെടുക്കുക. ഇതിലേക്ക് ​ഗ്രീക്ക് യോ​ഗർട്ടും മസ്റ്റാർഡ് പേസ്റ്റും ചേർക്കാം. ഇവ നല്ലതു പോലെ യോജിപ്പിച്ച് ക്രീം പരുവത്തിലാക്കിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർക്കാം. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിത്തണ്ട് കൂടി ചേർത്തിളക്കിയാൽ എ​ഗ്​ഗ് സാലഡ് റെഡി.

ഈ സാലഡ് അങ്ങനെ തന്നെ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ ബ്രൗൺ ബ്രെഡ് ടോസ്റ്റ് ചെയ്തതിന് മുകളിൽ വെച്ച് സാൻഡ്‌വിച്ച് ആയോ, ഫ്രഷ് പച്ചക്കറികൾക്കൊപ്പമോ കഴിക്കാം. ഉണ്ടാക്കിയ ഉടനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഇത് കഴിക്കാം.

Tags