രുചിയുടെ കിടിലൻ കംബിനേഷൻ
കൂർക്ക തൊലികളഞ്ഞ് വൃത്തിയാക്കി വേവിച്ചെടുക്കാം. വൻപയറും കുക്കറിൽ വേവിച്ചെടുക്കണം. ട്രെഡീഷണലായി മൺച്ചട്ടിയിൽ തന്നെ പാകം ചെയ്യാം. മൺച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് വേവിച്ചെടുത്ത പയറും അതിന്റെ സ്റ്റോക്ക് വാട്ടറും ചേർത്ത് കൊടുക്കാം. അതിലേക്ക് അര ടീസ്പൂൺ മഞ്ഞപൊടിയും ഒരു ടീസ്പൂൺ കശ്മീരി മുളക്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കാം. അതിലേക്ക് വേവിച്ച കൂർക്കയും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. കൂർക്ക നന്നായി ഉടച്ച് ചേർക്കണം. ശേഷം അടച്ച് വച്ച് വേവിക്കാം.
tRootC1469263">വെന്ത് വരുന്ന സമയം തേങ്ങാകൂട്ട് തയാറാക്കണം. അതിനായി തേങ്ങ ചിരവിയതും ഒരു ടീസ്പൂൺ ജീരകവും ചെറുതായി അരിഞ്ഞ പച്ചമുളകും കുറച്ച് ചെറിയയുള്ളിയും അഞ്ചെണ്ണം മതി. മൂന്ന് അല്ലി വെളുത്തുള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പേസ്റ്റ് പരുവത്തിന് അരയ്ക്കേണ്ട. വെന്ത കൂര്‍ക്കയും പയറും ചേർന്ന കൂട്ടിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കണം. അരപ്പ് തിളക്കരുത്.
ചൂടായാൽ മതി. അല്ലെങ്കില്‍ കൂട്ടിന്റെ ഫ്ലേവർ നഷ്ടപ്പെടും. ശേഷം സ്പെഷൽ താളിക്കലുമുണ്ട്. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും കറിവേപ്പിലയും ചെറിയയുള്ളി അരിഞ്ഞതും ചേർക്കാം. ശേഷം തേങ്ങപീരയും ചേർത്ത് നല്ലവണ്ണം വറുത്തെടുക്കാം. അത് പാകമായ കറിയിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. രുചിയൂറും സ്പെഷൽ എരിശ്ശേരി റെഡി. വളരെ സിംപിളായി തയാറാക്കാവുന്നതാണ്.
.jpg)


