കൂർക്ക കൊണ്ട് അടിപൊളി കറി ഉണ്ടാക്കാം
ചേരുവകൾ
കൂർക്ക - 250 ഗ്രാം
തേങ്ങ - ഒരു കപ്പ്
വറ്റൽ മുളക് - 6-8 എണ്ണം
വാളൻ പുളി - ഒരു ചെറു നെല്ലിക്ക വലിപ്പത്തിൽ
കടുക് - 2 ടീസ്പൂൺ
കറിവേപ്പില - ഒരു കതിർപ്പ്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാചകരീതി
കൂർക്ക കഴുകി തൊലി നീക്കി അൽപം വലിയ കഷ്ണങ്ങളാക്കുക. ഇവ ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ഒറ്റ വിസിൽ വരുന്ന വരെ വേവിക്കുക.
tRootC1469263">വറ്റൽ മുളക് അര ടീസ്പൂൺ എണ്ണ ചൂടാക്കി അതിൽ ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക.
തേങ്ങയും വറുത്ത വറ്റൽ മുളകും പുളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. അരപ്പ് നന്നായി അരഞ്ഞതിനു ശേഷം മാത്രം, അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് അരയ്ക്കുക. കടുക് നിർബന്ധമായും കൂടുതൽ അരയരുത്. ചെറുതായി ചതഞ്ഞു വരേണ്ട കാര്യം മാത്രമേയുള്ളൂ.
വെന്ത കൂർക്കയിലേക്ക് അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. ചാറ് ആവശ്യത്തിന് കുറുകി ഒഴിച്ച് കറിക്കുള്ള പാകമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
ഇനി ഒരു ചെറു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിച്ചു കറിക്ക് മീതെ താളിച്ചു ചേർക്കുക. കൂർക്ക സാസ്സം തയ്യാർ.
.jpg)


