കൂർക്ക മെഴുക്കുപുരട്ടി തയ്യാറാക്കിയലോ...
Jul 2, 2025, 18:30 IST


ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക –അര കിലോ
2. തേങ്ങാക്കൊത്ത് –200 ഗ്രാം
3. സവാള –രണ്ടെണ്ണം
4. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
5. മുളകുപൊടി –ഒന്നര സ്പൂൺ
6. ഗരം മസാല –അര ടീസ്പൂൺ
7. ഉപ്പ്, എണ്ണ, കറിവേപ്പില– ആവശ്യത്തിന്
8. ചെറിയ ഉള്ളി –രണ്ടെണ്ണം.
തയാറാക്കുന്ന വിധം
കൂര്‍ക്ക നന്നാക്കി സവാളയും തേങ്ങാക്കൊത്തും ഉപ്പും വെള്ളവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പൊടിയാത്തവിധം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോൾ, ച്ചു ചട്ടിയില്‍ എണ്ണ ഒഴിച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് വെന്തിരിക്കുന്ന കൂർക്ക അതിലിട്ട്മൂ പ്പിച്ചെടുക്കുക. മൂക്കാറാവുമ്പോൾ ബാക്കി മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല ഇവ ചേർത്ത് ഇളക്കുക.