കഞ്ഞിക്കും ചോറിനും ബെസ്റ്റ് കോംബോ

Best combo for porridge and rice
Best combo for porridge and rice

 കൂർക്ക മെഴുക്ക്പുരട്ടി തയാറാക്കുന്ന വിധം

കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക.

tRootC1469263">

പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി ചെറുതായി അരിഞ്ഞതും 3-4 പച്ചമുളക് കീറിയതും  കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ കൂർക്ക ഇട്ട്  ഇളക്കി ഇളക്കി കരിഞ്ഞ് പോകാതെ നന്നായി മൊരിച്ചെടുക്കുക.

Tags