കൂന്തൽ ഇനി റബ്ബർ പോലെയാകില്ല! സോഫ്റ്റും ജൂസിയുമായി റോസ്റ്റ് ചെയ്യാം 10 മിനിറ്റിൽ
വെളിച്ചെണ്ണ – നാലു കപ്പ്
2.സവാള – അരക്കിലോ, പൊടിയായി അരിഞ്ഞത്
ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി – മൂന്നു ചെറിയ സ്പൂൺ
പച്ചമുളക് – അഞ്ചെണ്ണം, നടുവേ കീറിയത്
3.തക്കാളി – അഞ്ച്
4.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ
മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു സ്പൂൺ
5.കൂന്തൽ – ഒരു കിലോ
6.ഗരംമസാല – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിയില, കറിവേപ്പില, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙വെളിച്ചെണ്ണയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമൂളക് എന്നിവ നന്നായി വഴറ്റുക.
∙വഴന്നു വരുമ്പോൾ തക്കാളി ചേർത്തിളക്കണം.
∙മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റിയശേഷം കൂന്തൽ ചേർക്കുക.
∙വെള്ളമൊഴിക്കാതെ മൂടി വച്ചു വേവിച്ച് വറ്റിക്കുക.
∙ഉപ്പ് പാകത്തിനാക്കി മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കുക.
.jpg)

