രാജസ്ഥാനിലെ അപൂർവമായ നാടൻ വിഭവം
Nov 3, 2026, 12:30 IST
ചേരുവകൾ:
ഉണക്കിയ കേർ സാംഗ്രി – 1 കപ്പ്
സവാള – 1
ഉണക്കമുളക് – 3
മുളകുപൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ആംചൂർ പൊടി – ½ ടീസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കേർ സാംഗ്രി തയ്യാറാക്കുന്ന വിധം:
കേർ സാംഗ്രി നന്നായി കഴുകി 6–8 മണിക്കൂർ കുതിർക്കുക.
വീണ്ടും കഴുകി ആവശ്യത്തിന് വെള്ളത്തിൽ മൃദുവാകുന്നതുവരെ വേവിക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം, ഉണക്കമുളക്, സവാള എന്നിവ വഴറ്റുക.
മസാലപ്പൊടികൾ ചേർക്കുക.
വേവിച്ച കേർ സാംഗ്രി ചേർത്ത് നന്നായി ഇളക്കുക.
ആംചൂർ പൊടിയും ഉപ്പും ചേർത്ത് 5 മിനിറ്റ് വഴറ്റുക.
.jpg)

