കനലിൽ ചുട്ടെടുത്ത മനംമയക്കുന്ന രുചിയുള്ള വിഭവം ഇതാ..

kebab

ചിക്കൻ ബ്രെസ്റ്റ്-1 കിലോ

സവാള-1

ചെറുനാരങ്ങാനീര്-4 ടേബൾ സ്പൂൺ

കടുകരച്ചത്-1 ടീസ്പൂൺ

കുരുമുളകുപൊടി-1 ടീസ്പൂൺ

ജീരകപ്പൊടി-1 ടീസ്പൂൺ

കുങ്കുമപ്പൂ-ഒരു നുള്ള്

ചൂടുവെള്ളം-3 ടേബിൾ സ്പൂൺ

ഒലീവ് ഓയിൽ 4 ടേബിൾ സ്പൂൺ

ഉപ്പ്

ഉണ്ടാക്കേണ്ടവിധം

സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയിൽ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.

tRootC1469263">

കുങ്കുമപ്പൂ ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കുക.

ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസർ ഒഴിവാക്കുക.

ഇതിനു ശേഷം ചിക്കൻ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സിൽ കോർക്കുക. ഇത് ഗ്രിൽ ചെയ്‌തെടുക്കാം.

ചൂടോടെ കബാബ് കഴിയ്ക്കൂ.
 

Tags