കേരളത്തിൻ്റെ തനിമയാർന്ന രുചിയിൽ ചൂടൻ കരിമീൻ പൊള്ളിച്ചതും കപ്പയും
1 സ്പൂണ്‍ കുരുമുളകുപൊടി, 1/2 സ്പൂൺ മുളകുപൊടി 1/4 സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം...
2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ മുളകുപൊടി , 1/4 സ്പൂണ്‍ മഞ്ഞള്‍പൊടിയും നന്നായൊന്നു അരച്ചെടുക്കാം...
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 1 കപ്പ് കൊച്ചുള്ളി നന്നായി വഴറ്റി എടുക്കാം.. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും രണ്ടു കുടം വെളുത്തുള്ളിയും, 4 പച്ചമുളകും ചതച്ചതും കറി വേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം... 1 തക്കാളി പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴന്നാൽ അരച്ച് വച്ച അരപ്പും ചേർത്ത് 2 കുടം പുളി പിച്ചി കീറിയതുമിട്ടു വീണ്ടും വഴറ്റാം...
തീ കുറച്ചു തേങ്ങാ പാൽ ചേർക്കാം... ഇനി മീൻ കൂടെ ചേർത്ത് അടച്ചു വച്ച് അരപ്പ് കുറുകി വറ്റുമ്പോൾ മാറ്റി വെക്കാം...
ഇനി വാട്ടിയ വാഴയിലയിൽ മുഴുവൻ അരപ്പോട് കൂടെ മീൻ വച്ച് വാഴനാര് കൊണ്ട് കെട്ടി തവയിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടു വശവും പൊള്ളിച്ചെടുക്കാം...
.jpg)

