മനം കവരുന്ന രുചിയിൽ ഒരു കറി ഇതാ

mappas
mappas

ചേരുവകൾ

•കരിമീൻ - ഒരു കിലോ
•ചെറിയ ഉള്ളി - 20 എണ്ണം
•സവാള - 1/2
•തക്കാളി - 2
•കറിവേപ്പില - നാല് തണ്ട്
•വെളുത്തുള്ളി - ഏഴെണ്ണം
•ഇഞ്ചി - ഒരു ചെറിയ കഷണം
•പച്ച മുളക് - നാലെണ്ണം
•വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി 2 1/2 ടീസ്പൂൺ
•മല്ലിപ്പൊടി - രണ്ടര ടീസ്പൂൺ
•മുളകുപൊടി - ഒന്നര ടീസ്പൂൺ •മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ •കുരുമുളകുപൊടി - രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം

•കരിമീൻ നന്നായി കഴുകിയതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ ഉപ്പും, കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി പുരട്ടിവയ്ക്കുക. അരമണിക്കൂർ ഇത് മാറ്റിവയ്ക്കാം.

•ശേഷം ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീൻ എല്ലാം തിരിച്ചും മറിച്ചും ഇട്ട് ചെറുതായി വറുത്തെടുക്കുക. ഇതേ എണ്ണയിലേക്ക് തന്നെ 10 ചെറിയ ഉള്ളി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്ന് വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. കുറച്ചു കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ടര ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ മുളകുപൊടിയും 1 ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞു ചേർക്കാം. ഇത് നന്നായി വഴന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു വയ്ക്കാം. ശേഷം ചൂടാറുമ്പോൾ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുക്കുക.

•ഒരു തേങ്ങ ചിരവിയത് എടുത്തതിനുശേഷം അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ഒന്നാം പാലും, രണ്ടര കപ്പ് വെള്ളം ഒഴിച്ച് രണ്ടാം പാലും മൂന്നാം പാലും ചേർത്ത് എടുക്കുക. ഇതും സൈഡിലേക്ക് മാറ്റി വയ്ക്കാം.

•ശേഷം ഒരു മീൻ ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കാൽ ടീസ്പൂൺ ഉലുവ ഇട്ടു കൊടുക്കാം. ഇതിലേക്ക് നമ്മൾ അരിഞ്ഞുവച്ച ചെറിയ ഉള്ളി ഒരു കപ്പ് ഇട്ടുകൊടുക്കാം അതിന്റെ കൂടെ തന്നെ രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, നാല് പച്ചമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞതും കൂടെ ചേർത്തു കൊടുക്കാം. എല്ലാം കൂടെ നന്നായി വഴന്നു കഴിയുമ്പോൾ നമ്മൾ അരച്ചുവച്ച അരപ്പ് ചേർത്തു കൊടുത്തതിനു ശേഷം ഒന്ന് വഴറ്റി കൊടുക്കുക.

ശേഷം രണ്ടാംപാലും മൂന്നാം പാലും കൂടെ ചേർത്ത് 2 1/2 കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം. നന്നായി തിളച്ചു കഴിഞ്ഞാൽ നമ്മൾ നേരത്തെ വറുത്തുവച്ച മീൻ ഇട്ട് കൊടുക്കാം. മീൻ നന്നായി വെന്തു കഴിഞ്ഞാൽ ഇതിൻറെ മുകളിലേക്ക് സ്ലൈസ് ചെയ്തു വച്ച ടൊമാറ്റോയും ഒന്നാം പാലും കൂടി ചേർത്ത് നന്നായി ചുറ്റിച്ചെടുക്കുക. ശേഷം ഫ്ലെയിം ഓഫ് ചെയ്യാം. ഇതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വയ്ക്കാം. അരമണിക്കൂർ ശേഷം കറി വിളമ്പാം. സ്വാദിഷ്ടമായ കരിമീൻ മപ്പാസ് തയാർ.

Tags