സവാളയും തക്കാളിയും ചേർന്ന മസാലക്കൂട്ടിൽ ഒരു മീൻ വിഭവം

karimeen pollichath

 ചേരുവകൾ:

- കരിമീൻ – 2 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കരിമീൻ വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി മാറ്റിവയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് മയപ്പെടുത്തുക. പൊടികൾ ചേർത്ത് മസാല തയ്യാറാക്കുക. കരിമീൻ ചേർത്ത് മസാല പുരട്ടി അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. മീൻ വെന്ത് മസാല കുറുകിയാൽ വിളമ്പാം.

Tags