ചോറിനൊപ്പം ഇതുകൂടിയാൽ ഊണ് കുശാൽ; എളുപ്പത്തിൽ തയ്യാറാക്കാം

Karimeen Fry

 ചേരുവകൾ

- കരി മീൻ കഷണങ്ങൾ – 500 ഗ്രാം
- മുളകുപൊടി – 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കുരുമുളക് പൊടി – ½ ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- നാരങ്ങാനീര് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – വറുക്കാൻ
- കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് കട്ടിയുള്ള മസാലയാക്കുക. കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ ഈ മസാല നന്നായി പുരട്ടി 20–30 മിനിറ്റ് മാറ്റിവയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ നിരത്തിവയ്ക്കുക. മിതമായ തീയിൽ ഒരു വശം മൊരിഞ്ഞശേഷം മറിച്ചിട്ട് മറുവശവും വേവിക്കുക. മീനിന്റെ കട്ടിക്ക് അനുസരിച്ച് പാചകസമയം ക്രമീകരിക്കണം. മീൻ ഉള്ളിൽ പൂർണമായി വെന്തെന്ന് ഉറപ്പാക്കിയശേഷം കറിവേപ്പില ചേർത്ത് ചൂടോടെ വിളമ്പാം.

Tags