ഒരു വെറൈറ്റി തവാ ഫ്രൈ ഇതാ ...
ചേരുവകൾ
1. ചിക്കൻ - 1 കിലോ
2. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
3. ഉപ്പ് - ആവശ്യത്തിന്
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ
5. തക്കാളി - ഒന്നര
6. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
7. കാശ്‍മീരി ചില്ലി പൗഡർ - 1 ടേബിൾസ്പൂൺ
8. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
9. നല്ലജീരകം പൊടി - 1/2ടീസ്പൂൺ
10. ഗരം മസാല -1/2 ടീസ്പൂൺ
11. മല്ലിയില - ഒരു പിടി (അരിഞ്ഞത്)
12. പച്ചമുളക് -1 എണ്ണം (ചെറുതായി അരിഞ്ഞത്)
13. ഇഞ്ചി - ചെറിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)
14.നാരങ്ങാ നീര് -1 ടേബിൾസ്പൂൺ
15. സവാള - 1 ചെറുത്
16. വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി ഇട്ടു മാരിനേറ്റ് ചെയ്തു വെക്കണം. ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ചു അതിലേക്ക് മാരിനേറ്റ് ചെയ്തു വച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക.
രണ്ടു വശവും ഒന്ന് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
ഇതിലേക്ക് തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കി അടച്ചുവച്ചു വേവിക്കുക.
അതിനുശേഷം മല്ലിപ്പൊടി, കാശ്മീരി ചില്ലി പൌഡർ, മഞ്ഞൾ പൊടി, ജീരകപ്പൊടി ഇവ ചേർത്തിളക്കി 1/4 ഗ്ലാസ് വെള്ളവും ഒഴിച്ചു അടച്ചു വെച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക.
സവാള ചെറുതായി അരിഞ്ഞത് നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം.
പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഗരം മസാലയും ചേർത്ത് വീണ്ടും അഞ്ച് മിനിറ്റു കൂടി കുക്ക് ചെയ്യാം.
അതിനുശേഷം മല്ലിയില ചേർത്ത് അലങ്കരിക്കാം.സ്വാദിഷ്ടമായ കറാച്ചി സ്റ്റൈൽ ചിക്കൻ തവ ഫ്രൈ തയ്യാർ.