കറാച്ചി ഹൽവ ഈസിയായി വീട്ടിൽ തയ്യാറാക്കാം
അടിപൊളി ടേസ്റ്റ് ഉള്ള കറാച്ചി ഹൽവ ഈസിയായി വീട്ടിൽ തയ്യാറാക്കാം.
ഇത് തയ്യാറാക്കാൻ ഒരു കപ്പ് കോൺഫ്ലോർ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയെടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേർത്ത് സ്റ്റോവ് ലേക്ക് വെച്ച് കൊടുക്കണം, പഞ്ചസാര നന്നായി അലിഞ്ഞു വന്നാൽ അതിലേക്ക് കോൺഫ്ലോർ മിക്സ് ഒഴിച്ചു കൊടുക്കുക, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.
കോൺഫ്ലോർ കട്ടിയായി വന്നാൽ ഇതിലേക്ക് ഫുഡ് കളർ ചേർക്കാം,നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുക, അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം ചെറുതായി കട്ട് ചെയ്ത അണ്ടിപരിപ്പും ബദാമും ചേർത്ത് കൊടുക്കാം, അടുത്തതായി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഇതിലേക്ക് ചേർക്കാം, വീണ്ടും ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്ത് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, നന്നായി എണ്ണ തേച്ച് കൊടുത്ത മോൾഡിലേക്ക് ഒഴിച്ചു കൊടുക്കാം, നന്നായി സെറ്റ് ചെയ്യുക,ശേഷം തണുക്കാനായി വയ്ക്കാം അരമണിക്കൂർ കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം.