ഇങ്ങിനെ ഒരു പലഹാരം കാഴിച്ചിട്ടുണ്ടോ ?

KappalandiUnda
KappalandiUnda


ചേരുവകൾ 

കപ്പലണ്ടി - 3 കപ്പ്‌
ശര്‍ക്കര കാല്‍ - കിലോ
നെയ്യ്‌ - 3 ടീസ്പൂണ്‍
ഉണക്കിയ തേങ്ങ - ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കായ്‌ - പാകത്തിന്‌
വെള്ളം - അര കപ്പ്‌

പാകം ചെയ്യേണ്ട വിധം

തേങ്ങ നെയ്യില്‍ വറുത്തെടുക്കുക്കുക. ശര്‍ക്കര പാത്രത്തിലിട്ട്‌ അല്‍പം വെള്ളമൊഴിച്ച്‌ അടുപ്പത്തുവച്ച്‌ ഉരുക്കി മറ്റൊരു പാത്രത്തില്‍ അരിച്ച്‌ ഒഴിക്കുക. ഈ പാനി അടുപ്പത്ത്‌ വച്ച്‌ കുറുക്കണം. ശരിക്കും പാനിയായി കഴിയുമ്പോള്‍ അല്‍പം എടുത്ത്‌ പച്ചവെള്ളത്തില്‍ ഒഴിച്ചാല്‍ ഉരുണ്ടുവരും. പാനി ശരിയായി പാകപ്പെടുന്ന സമയത്ത്‌ തന്നിരിക്കുന്ന അളവില്‍ നെയ്യൊഴിച്ച്‌ അടുപ്പില്‍ നിന്നും വാങ്ങി വറുത്ത തേങ്ങയും പൊടിച്ച ഏലയ്ക്കായും ചേര്‍ത്ത്‌ ഇളക്കി ഉടന്‍ തന്നെ കടലയിട്ട്‌ ഇളക്കുക. ചൂടാറുന്നതിന്‌ മുമ്പ് കൈയ്യില്‍ മയം പുരട്ടി ഉരുളയാക്കി എടുക്കണം. കുറേശ്ശെ വാരിയെടുത്ത്‌ ബലം പ്രയോഗിക്കാതെ സാവധാനത്തില്‍ ഉരുള പിടിക്കണം. ഉരുട്ടി കഴിഞ്ഞാലുടനെ ഉരുളകള്‍ വായു കടക്കാത്ത ടിന്നിലിട്ട്‌ അടച്ചു വച്ച്‌ ഉപയോഗിക്കാം.
 

Tags