ഇത്ര സിംപിളോ ? ഈ മിഠായി ഇനി വീട്ടിലുണ്ടാക്കാം

kappalandi

ചേരുവകൾ:

• കപ്പലണ്ടി (കടല) - 2 കപ്പ്
• പഞ്ചസാര -1 കപ്പ്

തയാറാക്കുന്ന വിധം:

•  ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാൽ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്.

•  അടുത്തതായി നമുക്ക് ഏത് പാത്രത്തിൽ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം.

•  അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗൺ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കി കൊടുക്കുക. ഇപ്പോള്‍ തീ ഓഫ് ചെയ്യാം.

•  നന്നായി ഇളക്കി കൊടുത്തതിനു ശേഷം എണ്ണ പുരട്ടി വെച്ച പാത്രത്തിലേക്ക് ചൂടോടെ തന്നെ മാറ്റുക. എന്നിട്ട് മറ്റൊരു പാത്രം ഉപയോഗിച്ച് നിരപ്പാക്കുക.ഏത് ആകൃതിയിൽ ആണോ മുറിച്ചു  വയ്ക്കേണ്ടത് ആ ആകൃതിയിൽ ചൂടോടെ തന്നെ മുറിച്ചുവയ്ക്കുക.

• 15-30 മിനിറ്റില്‍ നമ്മുടെ സ്വാദിഷ്ടമായ കപ്പലണ്ടി മിഠായി, ചൂടാറി സെറ്റായി വരും. അപ്പോള്‍ പൊട്ടിച്ചെടുത്ത് നന്നായി ചൂടാറി വരുമ്പോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags