കപ്പ കൊണ്ട് ഇത്രയും രുചികരമായ പുട്ടോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും കൊതിക്കും!

kappa puttu

ചേരുവകൾ
കപ്പ ചിരകിയത് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: കപ്പ തയ്യാറാക്കൽ
കപ്പ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് ചിരകിയെടുക്കുക.
ചിരകിയെടുത്ത കപ്പ രണ്ടോ മൂന്നോ പ്രാവശ്യം വെള്ളത്തിൽ നന്നായി കഴുകി വെള്ളം പിഴിഞ്ഞ് മാറ്റുക.
കഴുകിയെടുത്ത കപ്പയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചു വെക്കുക.
സ്റ്റെപ്പ് 2: പുട്ട് നിറയ്ക്കൽ
മുളയുടെ പുട്ടുകുറ്റിയാണ് ഇതിനായി ഉപയോഗിക്കുന്നത് (മുളങ്കുറ്റിയിൽ ഉണ്ടാക്കുമ്പോൾ ഇതിന്റെ സ്വാദ് ഇത്തിരി കൂടും).
പുട്ടുകുറ്റിയുടെ ചില്ല് വെച്ച ശേഷം ആദ്യം അല്പം ചിരകിയ തേങ്ങ ഇടുക. അതിനു മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന കപ്പ ചിരകിയത് ഇടുക.
ഇതുപോലെ തേങ്ങയും കപ്പയും മാറിമാറി ലെയർ ആയി പുട്ടുകുറ്റിയിൽ നിറയ്ക്കുക (ഏറ്റവും മുകളിൽ തേങ്ങ വരുന്ന രീതിയിൽ ഇടുക).
സ്റ്റെപ്പ് 3: ആവിയിൽ വേവിക്കൽ
പുട്ടുകുറ്റി ആവി വരാനായി വെള്ളം തിളപ്പിച്ച കുക്കറിലോ പുട്ടുപാത്രത്തിലോ വെക്കുക.
ഏകദേശം 5 മുതൽ 8 മിനിറ്റിനുള്ളിൽ പുട്ട് വെന്തുകിട്ടും. കപ്പ വെന്ത നല്ലൊരു മണം വരുമ്പോൾ പാത്രത്തിൽ നിന്ന് മാറ്റാം.
ചൂടോടെ നല്ല സോഫ്റ്റ് ആയ നാടൻ കപ്പ പുട്ട് തയ്യാർ! മീൻ കറിക്കൊപ്പമോ നല്ല പയറു കറിക്കൊപ്പമോ കഴിക്കാൻ ഏറ്റവും മികച്ച വിഭവം

Tags