നാടൻ രുചിയുടെ പെരുമ; കപ്പ അരി പുട്ട് റെഡി

The epitome of local taste; Kappa rice is ready
The epitome of local taste; Kappa rice is ready

ചേരുവകള്‍
കപ്പ (മരിച്ചീനി) തൊലികളഞ്ഞ് വൃത്തിയാക്കി പൊടിയായി ചീകിയെടുത്തത് - 1 കപ്പ്
പുട്ടുപൊടി - ½ കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
വെള്ളം, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
സാധാരണ പുട്ടിന് എടുക്കുന്ന തരത്തില്‍ മാവ് വറുത്തെടുക്കുക. ഇതില്‍ മരിച്ചീനി ചീകിയെടുത്ത് നല്ലപോലെ ഒന്നു രണ്ടുപ്രാവശ്യം കൈവച്ച് അമര്‍ത്തി മരിച്ചീനിയിലുള്ള വെള്ള നിറത്തിലുള്ള പാല്‍ കളയുക. ഇങ്ങനെ അമര്‍ത്തി ജലാശം കളഞ്ഞ കപ്പ അരിപൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ചെര്‍ത്ത് കുഴച്ച് പുട്ട് കലത്തില്‍ വെള്ളം തിളയ്ക്കുമ്പോള്‍ പുട്ടുകുഴലില്‍ തേങ്ങ, കപ്പ അരി മിശ്രിതം, അടുക്കായി നിറയ്ക്കുക. നല്ലവണ്ണം വേകുമ്പോള്‍ മീന്‍കറികൂട്ടി കഴിയ്ക്കാന്‍ ഏറെ നല്ലതാണ്.

tRootC1469263">

Tags